പാലാ: പന്തത്തല മലയില്ക്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവം 11, 12, 13 തീയതികളില്‍ നടക്കും.
11ന് രാവിലെ 8മുതല്‍ ദേവീമാഹാത്മ്യപാരായണം, 10.30ന് ഉച്ചപൂജ, തുടര്‍ന്ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് സാമൂഹ്യ ആരാധന, 9.45ന് അത്താഴപൂജ.
12ന് രാവിലെ 5.30ന് എണ്ണക്കുടം എഴുന്നള്ളിപ്പ്, അഭിഷേകം, 7.30ന് കുംഭകുടം നിറയ്ക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നു, 8ന് ഭാഗവതപാരായണം, 9.30ന് നവഗം, പഞ്ചഗവ്യം, 10ന് കുംഭകുടംനിറ, അമ്മന്‍കുടം, 11.10ന് കുംഭകുടം അഭിഷേകം, 11.30ന് കലശാഭിഷേകം, ഉച്ചപൂജ, തുടര്‍ന്ന് പ്രസാദഊട്ട്, വൈകിട്ട് 5ന് പറയ്ക്കെഴുന്നള്ളിപ്പ്, 5.30 മുതല്‍ പന്തത്തല മൈത്രി നഗര്‍, പന്തത്തല ജംങ്ഷന് എന്നിവിടങ്ങളില്‍ സമൂഹപ്പറ, 6ന് ഭജന, 8.15ന് താലപ്പൊലി എതിരേല്‍പ്പ്, 8.30ന് ദീപാരാധന, ചുറ്റുവിളക്ക്, 9ന് പഞ്ചാരിമേളം, 9.45ന് താലപ്പൊലി എഴുന്നള്ളിപ്പ്, അത്താഴപൂജ.
13ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ദേവീഭാഗവതപാരായണം, 9.30മുതല്‍ നവഗം, പഞ്ചഗവ്യം, 11ന് കലശാഭിഷേകം, ഉച്ചപൂജ, തുടര്‍ന്ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് പ്രഭാഷണം, 8.30ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഉത്സവ കമ്മറ്റി ഭാരവാഹികളായ കെ. ആര്. ശ്രീകുമാര്‍ കളരിക്കല്‍, സുമേഷ് കിഴക്കയില്‍, കെ. എസ് സോമശേഖരന്‍ നായര്‍ കിഴക്കയില്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: