എരുമേലി: മുക്കൂട്ടുതറയില്‍ എസ്റ്റേറ്റ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്.
മുക്കൂട്ടുതറ താന്നിമറ്റം വീട്ടില്‍ തോമസ് മീന ദമ്പതികളുടെ മകള്‍ ശരണ്യ ഐസക് (23) ആണ് കഴിഞ്ഞ ദിവസം ലയത്തിന് സമീപത്തുള്ള എസ്റ്റേറ്റ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും മണിമല സിഐ ഇപി രജി പറഞ്ഞു. മുട്ടപ്പള്ളി സി എം എസ് പള്ളിയില്‍ സംസ്ക്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: