പാലാ: വേറിട്ട ശൈലിയിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് വിജയഗാഥ പുസ്തക രൂപത്തിലിറക്കി പ്രൗഡ് ടുബി ആന്‍ ഇന്‍ഡ്യന്‍ എന്ന പേരില്‍ തയ്യാറാക്കിയ പുസ്തകം രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ. പി.ജെ. കുര്യന് പ്രകാശനം ചെയ്തു.
കേന്ദ്രമന്ത്രി സുദര്ശന് ഭഗത്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു.
കാല്‍നൂറ്റാണ്ടായി എബി നടത്തിവന്ന പ്രവര്‍ത്തനങ്ങളുടെയും പോരാട്ടങ്ങളുടെയും സംക്ഷിപ്ത വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. സംസ്ഥാന പോലീസ് കംപ്ലൈന്റ് അതോരിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പാണ് അവതാരിക എഴുതിയിരിക്കുന്നത്. ആര്. അജിരാജകുമാറിന്റെ നേതൃത്വത്തില്‍ എബിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: