കറുകച്ചാല്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റ കാര്‍ഷിക ലേല വിപണിയായ നേരങ്ങാടി കറുകച്ചാലില്‍ 11ന് ആരംഭിക്കും. പഞ്ചായത്ത് ഓഫീസിന് സമീപമാണ് വിപണി. 11ന് രാവിലെ 10ന് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. ബിജുകുമാര്‍ അധ്യക്ഷനാകും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് കെ.പി.ബാലഗോപാലന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു വിജയാനന്ദ്, ബ്ലോക്ക് പഞ്ചായത്തംഗം കുസുമം ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്മാന് സി.പി. തങ്കപ്പന്, ലതികാ ഷാജന്, അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉല്പന്നങ്ങള്ക്ക് വില ലഭിക്കുന്നതിനും ജൈവക്കൃഷി പരിപോഷിപ്പിക്കുന്നതിനുമാണ് പദ്ധതിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍, ബിന്ദുവിജയാനന്ദ്, അനിത, ഉണ്ണിക്കൃഷ്ണമേനോന്‍, എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: