എസ്എച്ച് മൗണ്ടില്‍ സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പ്

Thursday 9 February 2017 10:29 pm IST

കോട്ടയം:സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡിസിറ്റിയുടെയും അമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കെഎസ്എസ്എസ് നക്ഷത്ര ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും ഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 11ന് രാവിലെ 9.30 മുതല്‍ എസ്എച്ച് മൗണ്ട് ഹൈസ്‌കൂളിലാണ് ക്യാമ്പ.് കാര്‍ഡിയോളജി, ഗ്യാസ്‌ട്രോളജി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, അലര്‍ജി വിഭാഗങ്ങളുടെ സേവനം ലഭിക്കും. ഷുഗര്‍, പ്രഷന്‍, ഇസിജി പരിശോധന ഉണ്ടാവും. തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ റവ. ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെഎസ്എസ്എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.