കോട്ടയം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് സാംബവമഹാസഭ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതുമൂലം അനര്‍ഹര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഇടയാക്കും. വ്യാജ പട്ടികജാതി സംഘടനകളെ നിരോധിക്കണമെന്നും അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ.സഹദേവന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.സി.രാജേഷ്, വൈസ് പ്രസിഡന്റുമാരായ സോമന് പാമ്പായിക്കോട്, കെ.രാഘവന്, ജോയിന്റ് സെക്രട്ടറി ടി.സി.ലക്ഷ്മണന്, ഖജാന്‍ജി തമ്പി പ്ലാംകടവില്‍, പി.കെ.രാജപ്പന്, കെ.കെ.ഹരിഹരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: