കല്ലറ: സെന്റ് തോമസ് ഹൈസ്കൂള്‍ വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍തൃദിനവും ദേശീയ സംസ്ഥാന വിജയികള്‍ക്ക് അനുമോദനവും 10ന് നടക്കും. സമ്മേളനം ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെകെആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും. കോ-ഓപ്പറേറ്റ് മാനേജര്‍ ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷനായിരിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കലാ-കായിക വിജയികള്‍ ഉന്നതവിജയം നേടിയവര്‍ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ് എന്നിവരെ ആദരിക്കും. ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: