ഹൈദരാബാദ്: കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ഇന്ന്. ആദ്യ സെമിയില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഹൈദരാബാദ് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഈ ടൂര്‍ണമെന്റില്‍ 9 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പാക്കിസ്ഥാനോടു മാത്രമാണ് പരാജയപ്പെട്ടത്.
ബാംഗ്ലൂരില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെ അട്ടിമറിച്ചാണ് ബംഗ്ലാദേശ് സെമി ഉറപ്പാക്കിയത്. ഞായറാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: