അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിതാ ഏകദിനം : കേരളം തോറ്റു

Monday 19 June 2017 10:34 am IST

കൊച്ചി: അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിതാ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ തമിഴ്‌നാടിനും ആന്ധ്രപ്രദേശിനും വിജയം. അതേസമയം കേരളം 56 റണ്‍സിനു കര്‍ണ്ണാടകയോട് പരാജയപ്പെട്ടു. ആലപ്പുഴ എസ്ഡി കോളേജില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കര്‍ണ്ണാടക 179 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ആന്ധ്ര 9 വിക്കറ്റിന് ഗോവയെ തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ഗോവയുടെ ഇന്നിങ്‌സ് 37 ഓവറില്‍ 118 റണ്‍സിന് അവസാനിച്ചു. ആന്ധ്രക്കായി 23 റണ്‍സ് വഴങ്ങി മല്ലിക തല്ലൂരി 5 വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രാപ്രദേശ് 22.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തമിഴ്‌നാട് 39 റണ്‍സിന് ഹൈദരാബാദിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് 193 റണ്‍സിനു പുറത്തായി. ഇന്ന് മത്സരങ്ങളില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.