കായലിനടിയില്‍ പൈപ്പ് പൊട്ടി

Thursday 9 February 2017 11:01 pm IST

നെട്ടൂര്‍: ജന്റം ശുദ്ധീകരണ ശാലയില്‍ നിന്നു തേവര കായലിന് അടിയിലൂടെ പശ്ചിമ കൊച്ചിയിലേക്കു വലിച്ചിട്ടുള്ള ജനറം ശുദ്ധജല വിതരണ പൈപ്പു പൊട്ടി. കുണ്ടന്നൂര്‍ തേവര പാലത്തിന് അടിഭാഗത്ത് നെട്ടൂരില്‍ നിന്നു തേവരയിലേക്കു വലിച്ചിട്ടുള്ള പൈപ്പ് യോജിപ്പിക്കുന്ന ഭാഗത്താണു ലീക്ക്. ബുധനാഴ്ചത്തെ വേലിയിറക്കത്തില്‍ കായലില്‍ വെള്ളം ഇറങ്ങിയപ്പോഴാണിതു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പമ്പിങ് ഉള്ളപ്പോള്‍ ലിറ്റര്‍ കണക്കിനു ശുദ്ധജലമാണ് കായലിലേക്കു പാഴാകുന്നത്. ചെളിയില്‍ പുതഞ്ഞു കിടക്കുന്ന പൈപ്പാണിത്. പമ്പിങ് ഇല്ലാത്തപ്പോള്‍ വിള്ളലിലൂടെ മാലിന്യം പൈപ്പിനുള്ളില്‍ കയറി കുടിവെള്ളത്തില്‍ കലരും. നാടു മുഴുവന്‍ കുടിനീരിനായി നെട്ടോട്ടം ഓടുമ്പോള്‍ പ്രശ്‌നം വഷളാകും മുന്‍പേ തകരാര്‍ എത്രയും പെട്ടെന്നു പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജലക്ഷാമം ഏറ്റവും രൂക്ഷമായ പശ്ചിമ കൊച്ചിയിലേക്കുള്ള വെള്ളമാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.