ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് സീ ജിന്പിങ്ങും തമ്മിലുള്ള പ്രശ്നങ്ങളുടെ മഞ്ഞുരുകുന്നു. യുഎസ് പ്രസിഡന്റായ ശേഷം ട്രംപ് നിരവധി രാഷ്ട്ര നേതാക്കളെ വിളിച്ചിരുന്നു.
എന്നാല്‍ ചൈനീസ് പ്രസിഡന്റിന് കത്തയക്കുകയാണ് ചെയ്തത്.
പ്രസിഡന്റായപ്പോള്‍ അഭിനന്ദിച്ചതിന് നന്ദിയറിയിച്ചുകൊണ്ടാണ് സീ ജിന്‍പിങ്ങിന് ട്രംപ് കത്തയച്ചത്. ചൈനീസ് പ്രസിഡന്റുമായുള്ള ബന്ധത്തിനായുള്ള ആദ്യത്തെ നേരിട്ടുള്ള നീക്കമായിരുന്നു ഇത്.
ചൈനയുമായി സൃഷ്ടിപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. യുഎസ് പ്രസിഡന്റിന്റെ കത്തിന് വലിയ പ്രാധാന്യമാണ് ചൈന നല്‍കുന്നതെന്നാണ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞത്.
കഴിഞ്ഞ മാസങ്ങളില്‍ തായ്വാന്, ദക്ഷിണ ചൈനാകടല്‍ പ്രശ്നങ്ങളില്‍ ട്രംപ് ചൈനയെ വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: