ബെട്ടൂല്‍ (മധ്യപ്രദേശ്): ആരാധനാ രീതികള്‍ വ്യത്യസ്തമാണെങ്കിലും ഭാരതത്തില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് വ്യത്യസ്തമായ ആരാധനാ രീതികളാണെങ്കിലും ദേശീയമായി അവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടില്‍ ജീവിക്കുന്നവര്‍ ഇംഗ്ലീഷുകാരും അമേരിക്കയിലുള്ളവര്‍ അമേരിക്കക്കാരും ജര്‍മ്മനിയിലുള്ളവര്‍ ജര്‍മ്മന്‍കാരും ആകുന്നപോലെ ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവര്‍ ഹിന്ദുക്കളാണെന്നും ഭാഗവത് പറഞ്ഞു.
രാഷ്ട്രീയ മുസ്ലിം മഞ്ച് പ്രവര്‍ത്തകര്‍ ഭാരതമാതാവിന് ആരതി ഉഴിയുന്നതില്‍ അത്ഭുതമില്ല. കാരണം വിശ്വാസംകൊണ്ട് അവര്‍ മുസ്ലിങ്ങളാണെങ്കിലും ദേശീയപരമായി അവര്‍ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ എട്ട് ദിവസത്തെ പരിപാടികളാണ് സര്സംഘചാലകിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: