പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ റിമാന്റ്‌ ചെയ്തു

Sunday 10 July 2011 9:40 am IST

പള്ളുരുത്തി: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കോടതി റിമാന്റ്‌ ചെയ്തു. കുമ്പളങ്ങി പഴങ്ങാട്‌ പള്ളിക്ക്‌ സമീപത്തുള്ള മട്ടമ്മല്‍ച്ചിറ വീട്ടില്‍ ജോസി (50)യെയാണ്‌ കോടതി റിമാന്റ്‌ ചെയ്തത്‌. ശനിയാഴ്ച രാത്രിയിലാണ്‌ പ്രതി പതിനൊന്നുകാരിയായ കുട്ടിയുടെ വീട്ടില്‍വച്ചാണ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. കുട്ടിയുടെ മാതാവിനെ പുനര്‍വിവാഹം ചെയ്യുന്നത്‌ ആലോചിക്കുന്നതിനാല്‍ ഇവരുടെ രണ്ട്‌ മക്കള്‍ക്ക്‌ കൂട്ടുകിടക്കുന്നതിനാണ്‌ ഇയാള്‍ വീട്ടിലെത്തിയത്‌. രാത്രി 10 മണിയോടെ 12 കാരനായ കുട്ടിയുടെ സഹോദരന്‍ ടിവി കണ്ടുകൊണ്ടിരിക്കെ മുറിയില്‍ വെച്ചാണ്‌ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌.
ഒച്ചവെക്കാതിരിക്കാന്‍ കുട്ടിയുടെ വായ്‌ പൊത്തി പിടിച്ചു. ഇയാളില്‍നിന്നും കുതറിയോടി പുറത്തിറങ്ങിയ കുട്ടി തൊട്ടടുത്തുള്ള വീട്ടില്‍ച്ചെന്ന്‌ വിവരമറിയിച്ചതോടെ അയല്‍ക്കാര്‍ ചേര്‍ന്ന്‌ ഇയാളെ കൈകാര്യം ചെയ്ത്‌ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.