കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വന്‍ പാന്‍മസാല റെയ്ഡ്. 1500 പായ്ക്കറ്റ് പാന്‍മസാല പിടിച്ചെടുത്തു. വയക്കല്‍, വാളകം, പൊലിക്കോട്, കൊട്ടാരക്കര ടൗണ്‍, നീലേശ്വരം, അമ്പലപ്പുറം, കോട്ടാത്തല, പള്ളിക്കല്‍ എന്നിവിടങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് വയക്കല്‍ സ്വദേശികളായ സലീം(49), കൃഷ്ണന്‍കുട്ടി(43), പൊലിക്കോട് സ്വദേശി രാജേന്ദ്രന്‍പിള്ള(55) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്ഐ ടി.എസ്.ശിവപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: