കരുവാറ്റയില്‍ വീണ്ടും ക്വട്ടേഷന്‍ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

Monday 19 June 2017 8:33 am IST

ആലപ്പുഴ: ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കരുവാറ്റ സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. ബൈക്കുകളിലെത്തിയ പതിനൊന്നംഗ സംഘം ജിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ കണ്ട് ജിഷ്ണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ജിഷ്ണുവിന്റെ വീടിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്. രണ്ടാഴ്ച മുമ്പ് കരുവാറ്റയില്‍ ക്വാട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ ഉല്ലാസ് (28)കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പൊത്തപ്പള്ളി ആഞ്ചനേയം വീട്ടില്‍ (താമല്ലാക്കല്‍ തെക്ക് പത്മാലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന) സന്ദീപി (20) നെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഉല്ലാസിന്റെ സ്‌കൂട്ടറില്‍ പ്രതി സന്ദീപ് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.