ഇരിട്ടി: തിരുവനന്തപുരത്തും കോഴിക്കോടുമായി നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച വിജയവുമായി പാലപ്പുഴ പഴശ്ശിരാജ അക്കാദമി. പങ്കെടുത്തവരില്‍ മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് പഴശ്ശിരാജ മികച്ച വിജയം കരസ്ഥമാക്കിയത്. പങ്കെടുത്ത 15 പേരില്‍ 12 പേര്‍ക്കും മെഡലുകള്‍ നേടാന്‍ കഴിഞ്ഞു. കൈപോരില് ആര്‍ച്ച ബാബുവിനും, വാളും പരിചയും ഇനത്തില്‍ അഞ്ജന ആനന്ദിനും, ചവിട്ടിപൊങ്ങല്‍ ഇനത്തില്‍ അതുല്യ രാജുവിനുമാണ് സ്വര്‍ണം ലഭിച്ചത്. കൈപ്പോരില്‍ എം.ശില്പയും കെ.അനുശ്രീയും അനന്യ ഉണ്ണികൃഷ്ണനും ചവിട്ടിപ്പൊങ്ങലില്‍ വി.കെ.സംവൃതയും വിസ്മയ വിജയനും ആര്‍ച്ച ബാബുവും വെള്ളി നേടിയപ്പോള്‍, ചവിട്ടിപ്പൊങ്ങലില്‍ ആതിര ബാലകൃഷ്ണനും കൈപ്പോരില്‍ എ.ശ്രീഷ്ണുവും കെ.ഐശ്വര്യയും വെങ്കലം നേടി. ഈ മാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: