ലക്നൗ: രാഹുൽ ഗാന്ധിയുടെ പേര് ഗൂഗിളിൽ തിരഞ്ഞാൽ ധാരാളം തമാശകൾ കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.
കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ഗൂഗിളിൽ തമാശപ്രചരിക്കുന്ന നേതാവിന്റെ പക്ഷം പിടിച്ചിരിക്കുകയാണ് നിങ്ങളെന്നായിരുന്നു വിമർശനം.
ചൗധരി ചരൺ സിങ്ങിനെ അപമാനിക്കാൻ കിട്ടിയ ഒരവസരവും കോൺഗ്രസ് നഷ്ടപ്പെടുത്തിയിരുന്നില്ലെന്ന് മോദി ഒാർമിപ്പിച്ചു. നിങ്ങൾക്ക് ഉത്തർ പ്രദേശിനെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ എസ്.പി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നും വിട്ടുനിൽക്കണമെന്നും അവർ സംസ്ഥാനത്തെയും രാജ്യത്തെയും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: