കളക്ടറേറ്റ്‌ സ്ഫോടനം: ഇന്ന്‌ രണ്ടുവര്‍ഷം തികയുന്നു

Sunday 10 July 2011 9:40 am IST

കൊച്ചി: കാക്കനാട്‌ കളക്ടറേറ്റില്‍ സ്ഫോടനം നടന്നിട്ട്‌ ഇന്ന്‌ രണ്ടുവര്‍ഷം തികയുന്നു. അന്വേഷണം പ്രഹസനമായി. 2009 ജൂലൈ 10 ന്‌ വൈകിട്ട്‌ 3നായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്‌. കളക്ടറേറ്റിലെ എ വണ്‍ ബ്ലോക്കിലെ അഞ്ചാം നിലയിലായിരുന്നു സ്ഫോടനം നടന്നത്‌. സംഭവത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റിരുന്നു. അമോണിയം നൈട്രേറ്റ്‌, ഡിറ്റണേറ്റര്‍ ബാറ്ററികള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്നും പോലീസ്‌ കണ്ടെത്തിയിരുന്നു.
ജില്ലാ ഭരണസിരാ കേന്ദ്രത്തില്‍ നടന്ന ബോംബ്‌ സ്ഫോടനത്തിലെ ഒരു പ്രതിയെപ്പോലും രണ്ടുവര്‍ഷത്തിനിടെ പിടികൂടാന്‍ പോലീസിനായില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തീവ്രവാദി സംഘടനകളില്‍പ്പെട്ട പലരെയും പോലീസ്‌ ചോദ്യം ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ മൂലം അന്വേഷണം പ്രഹസനമായിത്തീര്‍ന്നു. പ്രതികള്‍ പലരും വിദേശത്തേക്ക്‌ കടന്നതായും സൂചനയുണ്ട്‌.