ജിയോജിത് ഇനി പുതിയ ബ്രാന്‍ഡില്‍

Monday 19 June 2017 6:28 am IST

കൊച്ചി: പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഔപചാരികമായി പേരുമാറ്റം പ്രഖ്യാപിച്ചു. പുതിയ ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. നിക്ഷേപ സേവനരംഗത്ത് മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കമ്പനി പുതിയ ബ്രാന്‍ഡിംഗിനൊരുങ്ങുന്നത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പഴയ പേരു തന്നെയായിരിക്കും കമ്പനിക്ക് ഇനിമുതല്‍. ജിയോജിതും ബി.എന്‍.പി പാരിബയുമായുണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തി പുതിയ കരാറില്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഫ്രഞ്ച് ബഹുരാഷ്ട്ര ബാങ്കിംഗ് സ്ഥാപനമായ ബി.എന്‍.പി പാരിബ, ജിയോജിതിന്റെ മറ്റ് ഓഹരി ഉടമകളായ സി.ജെ. ജോര്‍ജജ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍(കെ.എസ്.ഐ.ഡി.സി), രാകേഷ് ജുന്‍ജുന്‍വാല എന്നിവരോടൊപ്പം മുഖ്യ ഓഹരി ഉടമകളിലൊന്നായി തുടരും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ ജോര്‍ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍, ജിയോജിത് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍ തുടങ്ങിയ സീനിയര്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.