തിരുവനന്തപുരം: 2005-ലെ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട, ഇരു നമ്പര്‍ പാനലിലും ‘ഞ’ ഇന്‍സെറ്റ് അക്ഷരങ്ങളുള്ള പുതിയ 100 രൂപാ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഊര്ജ്ജിത്ത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടിന്റെ ഒരു വശത്ത് 2017 എന്ന് വര്‍ഷവും രേഖപ്പെടുത്തിയിരിക്കും.
ആരോഹണാകൃതിയിലുള്ള അക്കങ്ങളും, ബ്ലീഡ് ലൈനുകളും, വിസ്താരമേറിയ തിരിച്ചറിയല്‍ അടയാളങ്ങളുമടങ്ങിയ രൂപകല്പന 2005 പരമ്പരയിലെ നോട്ടുകള്‍ക്ക് സമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: