എളയാവൂര്: വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. എളയാവൂര് യുപി സ്കൂളിന് സമീപത്തെ പരേതനായ ഗോപി ആചാരിയുടെ ഭാര്യ പി.ഒ.മാധവി(67)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് പാമ്പു കടിയേറ്റത്. മക്കള്‍: പ്രേമന്, രാമചന്ദ്രന്, പ്രേമലത, പ്രസീത, പ്രീത, പ്രമോദ്. മരുമക്കള്‍: റീന, ജ്യോത്സ്ന, ശ്രീനിവാസന്, സുരേന്ദ്രന്, ബാബു, രമ്യ.
അപൂര്‍വ്വരോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
മട്ടന്നൂര്‍: അപൂര്‍വ്വരോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. പടിക്കച്ചാല്‍ എളമ്പയില്‍ വീട്ടില്‍ ദിനേശന്-ശ്രീജ ദമ്പതികളുടെ മകള്‍ ദേവാഞ്ചന(എട്ട് മാസം)ആണ് മരിച്ചത്. വിട്ടുമാറാത്ത പനിയെത്തുടര്‍ന്ന് മൂന്നുമാസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവ് വരുന്നതിനാല്‍ ഇത്രയും വലിയ തുക ഈ നിര്‍ധന കുടുംബത്തിന് താങ്ങാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. കുഞ്ഞിനെ സഹായിക്കുന്നതിന് മട്ടന്നൂരിലെ ഓട്ടോറിക്ഷകള്‍ കാരുണ്യ യാത്ര നടത്തുകയും മട്ടന്നൂര്‍, ഉരുവച്ചാല്‍ എന്നിവിടങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളിലെ ഒരു ദിവസത്തെ വരുമാനം ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: