ന്യൂദല്‍ഹി: പറന്നുയര്‍ന്നയുടന്‍ എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു ഗോ എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.
ബെംഗളൂരുവിലേക്കുള്ള ഗോ എയര്‍ എ320 വിമാനം പറന്നുയര്ന്നയുടനെ എന്‍ജിനു സമീപം തീ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 7.35നായിരുന്നു സംഭവം. പറന്നുയര്‍ന്ന് 7 മിനിട്ടിനുള്ളിലായിരുന്നു ഇത്. 15 മിനിട്ടോളം വിമാനം ആകാശത്തുണ്ടായിരുന്നു. 187 യാത്രക്കാരും 6 ക്യാബിന് ക്രൂവുമടക്കം 193 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
പറന്നുയര്‍ന്ന ഉടനെതന്നെ എന്ജിന് തകരാറിലായെന്നു പൈലറ്റിനു വ്യക്തമായിരുന്നു. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്ട്രോളില് വിവരം അറിയിച്ചു. അവര്‍ അടിയന്തര ലാന്‍ഡിങ്ങിനുള്ള സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കി.
വിമാനത്തില്‍ നിന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: