തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ എക്സ്റേ യൂണിറ്റ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ എക്സ്റേ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 201617 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിക്കുന്നത്.ഇതോടെ ജില്ലയില്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ് സൗകര്യമുള്ള ചുരുക്കം ആശുപത്രികളില്‍ ഒന്നായി തുറവൂര്‍ ആശുപത്രി മാറും. യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വ്യക്തയോടെ എക്സ് റേ എടുക്കുവാനും ചികിത്സ വേഗത്തിലാക്കുവാനും കഴിയുമെന്ന് തുറവുര്‍ താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. റൂബി അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം 13ന് രാവിലെ 11ന് എ.എം. ആരീഫ് എംഎല്‍എ നിര്‍വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: