അഴകുവിരിച്ച് വര്‍ണക്കാവടികള്‍

Friday 10 February 2017 8:57 pm IST

തൃശൂര്‍: പീലിക്കാവടികള്‍ നിറഞ്ഞാടി ദേശക്കൂട്ടായ്മയുടെ വര്‍ണഘോഷമായി പെയ്തിറങ്ങിയ കൂര്‍ക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിന് പതിനായിരങ്ങള്‍. രാവിലെ മുതല്‍ അഭിഷേക കാവടിയാട്ടവും തുടര്‍ന്ന് കര്‍പ്പൂരാരാധനയും തേര് എഴുന്നള്ളിപ്പും നടന്നു. വിവിധ പന്തലുകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ സംഗമിച്ച ശേഷമാണ് പകല്‍കാവടിക്ക് തുടക്കമായത്. സപ്തവര്‍ണങ്ങളുടെ അലകടലായി വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടി വരവുകളും ബഹുനില പന്തലുകളും തൈപ്പൂയ മഹോത്സവത്തെ വര്‍ണാഭമാക്കി. രാവിലെ പത്തരമുതല്‍ ക്ഷേത്രത്തില്‍ കാവടികളുടെ മത്സരം ആരംഭിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ സകല സന്നാഹങ്ങളുമായാണ് ദേശക്കാര്‍ എത്തിയത്. ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി വടൂക്കര, ബാലസമാജം കൂര്‍ക്കഞ്ചേരി, യുവജനസമാജം പനമുക്ക്, ഗുരുദേവ സമാജം കൂര്‍ക്കഞ്ചേരി, ബാലസമാജം ചിയ്യാരം, ശ്രീനാരായണ സമാജം നെടുപുഴ, കണിമംഗലം ദേശക്കാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കാവടികള്‍ എത്തിയത്. കാവടിമത്സരം ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. തുടര്‍ന്ന് കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഉത്സവകമ്മിറ്റികളുടെ പൂരം എഴുന്നള്ളിപ്പ് എത്തി. വൈകീട്ട് നാലിന് കുടമാറ്റം, 5.30ന് കൂട്ടിയെഴുന്നള്ളിപ്പ്, ഏഴിന് ദീപാരാധന, കരിമരുന്ന് പ്രയോഗം എന്നിവയും 11 മുതല്‍ രാത്രിക്കാവടി, 12.10ന് എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 4.30ന് കരിമരുന്ന് പ്രയോഗം. എന്നിവയും ഇന്ന് രാവിലെ ആറിന് കൂട്ടിയെഴുന്നള്ളിപ്പും സമ്മാനദാനവും രാത്രി എട്ടിന് പള്ളിവേട്ടയും നടക്കും. മാള: കുഴൂര്‍ ശ്രീ സുബ്രമണ്യസാമിക്ഷേത്രത്തില്‍ തൈപൂയം ഭക്തിസാന്ദ്രമായിരുന്നു രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ശീവേലി നടന്നു. വൈകീട്ടുംശീവേലി ഉണ്ടായിരുന്നു തുടര്‍ന്ന് ചെറിയ കാവടി അഭിഷേകവും വലിയ കാവടി നിറയും നടന്നു തുടര്‍ന്ന് വടക്ക് തെക്ക് പാറപ്പുറം ശ്രീ ഷണ്‍മുഖസേവസംഘം, ഹനുമാന്‍ കാവടി സംഘം, സൗഹാര്‍ദസംഘംഎന്നീ കേന്ദ്രങ്ങളില്‍ നിന്നും വാദൃമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിറഞ്ഞാടി. ഉച്ചയ്ക്ക് കൂട്ടകാവടിയാട്ടവും ഉണ്ടായിരുന്നു. ദീപാരാധനക്കുശേഷം കുഴൂര്‍ സുധാകരമാരാര്‍ തായമ്പകയും അവതരിപ്പിച്ചു. വെള്ളാംങ്ങല്ലൂര്‍: തെക്കുംകര ശ്രീ കുമരേശര ക്ഷേത്രത്തില്‍ തൈപൂയം ആഘോഷിച്ചു വിശേഷാല്‍ പൂജകള്‍ രാവിലെ യും വൈകിട്ടുംശീവേലി ദീപാരാധന നിറമാല ചുറ്റുവിളക്ക് നാടന്‍ പാട്ടു അവതരണം വെളുപ്പിന് വിളക്കിനെഴുന്ന്ള്ളിപ്പ് എന്നിവ യായി രുന്നു പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.