കാഴ്ച പരിമിതരുടെ ടി-20 ലോകകപ്പ്; ഇന്ത്യ ഫൈനലില്‍

Monday 19 June 2017 6:14 am IST

ഹൈദരാബാദ്: കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 174 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണറായ പ്രകാശ്.ജെ സെഞ്ചുറി നേടി. 52 പന്തില്‍ 115 റണ്‍സാണ് പ്രകാശ് അടിച്ചുകൂട്ടിയത്. മറ്റൊരു ഓപ്പണറായ അജയ് കുമാര്‍ റെഡ്ഢി 30 പന്തില്‍ നിന്നും 51 റണ്‍സെടുത്തു.ഇന്ന് നടക്കുന്ന ബംഗ്ലാദേശ് പാക്കിസ്ഥാന്‍ രണ്ടാം സെമിഫൈനല്‍ മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.