തിരുവില്വാമല: വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടുപോകുന്ന പാമ്പാടി നെഹ്റു ഫാര്‍മസി കോളജിനെതിരെ പ്രതിഷേധം ശക്തമായതോടെ കോളേജ് വീണ്ടും അടച്ചു. ബുധനാഴ്ച അധ്യയനം പുന:രാരംഭിച്ച ദിവസം തന്നെ നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ ഈ വിദ്യാര്‍ത്ഥികളെ പിന്നീട് തിരിച്ചെടുത്തു. ഇതിനു പിന്നാലെ വീണ്ടും പ്രതികാര നടപടിയുണ്ടായതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.കോളജിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്നും അടച്ചിടുകയാണെന്നും മാനേജ്മെന്റ് വിദ്യാര്‍ഥികളെ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ രേഖാമൂലം ചില ഉറപ്പുകള്‍ നല്‍കിയിരുന്നു.ആര്‍ക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും എടുക്കില്ലെന്നും പിഴ ചുമത്തല്‍ പാടെ നിര്‍ത്തലാക്കിയെന്നുമാണ് അറിയിച്ചത്. എന്നാല്‍, അതിനു ശേഷവും പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ കാരണം പ്രശ്നങ്ങള്‍ തുടരുകയാണെന്നും അധ്യാപകര്‍, പ്രത്യേകിച്ച് അധ്യാപികമാര്‍ സുരക്ഷിതരല്ലെന്നുമാണ് മാനേജ്മെന്റിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: