നിലംനികത്തല്‍ വ്യാപകം: അധികൃതര്‍ നോക്കുകുത്തി

Friday 10 February 2017 9:13 pm IST

അമ്പലപ്പുഴ: കരുമാടിയില്‍ അനധികൃത നിലം നികത്തല്‍ വ്യാപകമാകുന്നു. കൃഷിവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ മൗനാനുവാദത്തോടെയാണ് നിലംനികത്തല്‍ വ്യാപകമായിരിക്കുന്നത്. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് ഏഴാം വാര്‍ഡ് കരുമാടി കാവില്‍ തെക്കുംപുറം പാടശേഖരത്ത് സ്വകാര്യ വ്യക്തി നിലം നികത്തിയശേഷം പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് കല്‍ക്കെട്ടും നിര്‍മ്മിച്ചു. ഇവയുടെ നിര്‍മ്മാണത്തിനായി സ്ഥലമുടമ നേരത്തെ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അനുമതി ലഭിക്കുന്നതിനു മുമ്പ് ഇതിന്റെ നിര്‍മ്മാണം നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. അനുമതിയില്ലാതെ നിര്‍മ്മിച്ച കല്‍ക്കെട്ട് പൊളിച്ചുമാറ്റാന്‍ വില്ലേജാഫീസര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉടമ ഇതിനു തയ്യാറായിട്ടില്ല. ഇതിനകം ആറു സെന്റോളം ഇവിടെ നികത്തിക്കഴിഞ്ഞു. ഇതിനെതിരെ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.