ആലപ്പുഴ: കളക്ട്രേറ്റിലെ വനിത ജീവനക്കാരിക്ക് നേരേ മോട്ടോര്‍ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷവും ഭീഷണിപ്പെടുത്തലും കൈയേറ്റശ്രമവും. റവന്യൂ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടായ വനിതയെയാണ് പൊതുസ്ഥലത്ത് എഎംവിഐ അപമാനിച്ചത്.
ഇരുചക്ര വാഹനം എഎംവിഐയുടെ സ്വകാര്യവാഹനത്തിനു സമീപം പാര്‍ക്ക് ചെയ്തതാണ് കാരണം. എഎംവിഐ ഓഫീസിലെത്തി ഓണ്‍ലൈന്‍ രേഖകളില്‍നിന്ന് വാഹനഉടമയുടെ ഫോണ്‍നമ്പര്‍ കണ്ടെത്തി വിളിക്കുകയായിരുന്നു. പതിവായി പാര്‍ക്ക് ചെയ്യാറുള്ള സ്ഥലത്താണ് ജീവനക്കാരി വാഹനം വച്ചിരുന്നത്. എഎംവിഐയുടെ മോശം പെരുമാറ്റത്തില്‍ ജീവനക്കാരി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കളക്ടര്‍ ആര്റ്റിഒയോട് വിശദീകരണം തേടി. പരാതി കളക്ടര്‍ തിങ്കളാഴ്ച പോലീസിന് കൈമാറും. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആര്റ്റിഒയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സ്റ്റാഫ് കൗണ്‍സിലും ജീവനക്കാരുടെ സംഘടനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: