ജീപ്പിടിച്ച് വൈദ്യുതി പോസ്റ്റ് വാഹനത്തിലേക്ക് ഓടിഞ്ഞ് വീണു

Friday 10 February 2017 9:33 pm IST

കുമളി: അമിത വേഗത്തി ലെത്തിയ ജീപ്പിടിച്ച് വൈദ്യുതി പോസ്റ്റ് വാഹനത്തിലേക്ക് ഓടിഞ്ഞ് വീണു.കുമളി ആനവിലാസത്ത് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ്  സംഭവം. ഏലയ്ക്ക കയറ്റിവന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍   ജീപ്പിനെ  പിന്തുടര്‍ന്നപ്പോള്‍ ജീപ്പ് അമിത വേഗത്തില്‍ പായിച്ചു. ഇതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടു ദിശകളിലേക്കുള്ള 11 കെവി ലൈനിന്റെ  ലിങ്ക് പോസ്റ്റുകളാണ് അപകടത്തില്‍ തകര്‍ന്നത്. രാവിലെ അറ്റകുറ്റ പണികള്‍ക്കായി  വൈദ്യുതി പ്രസരണം നിര്‍ത്തി വച്ചിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നെടുത്തൊട്ടി  സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തോടു അനുബന്ധിച്ചുള്ള  കാവടി ഘോഷയാത്ര അപകട സ്ഥലത്തിന് അമ്പതു മീറ്റര്‍ എത്തിയപ്പോഴാണ്  പോസ്റ്റുകള്‍ ഒടിഞ്ഞു വീണത്. ജീപ്പ് അപകടത്തില്‍ പെട്ടതോടെ പിന്നാലെ എത്തിയ വാണിജ്യ നികുതി വകുപ്പിന്റെ  വണ്ടി വേഗത്തില്‍ തിരികെ പോയതായി ജീപ്പ് ഡ്രൈവര്‍ പറയുന്നു. ചെങ്കരക്കു സമീപം ചപ്പാത് എന്ന സ്ഥലത്തു നിന്നുള്ള ആളുടെ 150 കിലോ ഏലക്കയാണ്  വണ്ടിയില്‍ ഉണ്ടായിരുന്നത് പിന്നീട് ഈ ഏലക്കായ അംഗീകൃത ലേല ഏജന്‍സിയുടെ  ലേല കേന്ദ്രത്തില്‍ പതിച്ചതായാണ് വിവരം. വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ജീപ്പ് അമിത വേഗത്തിലോടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.