രണ്ടാം മൈലില്‍ റോഡിന് സംരക്ഷണ ഭിത്തിയില്ല

Friday 10 February 2017 9:36 pm IST

അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ പള്ളിവാസലിനു സമീപം രണ്ടാം മൈലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ അപകട സ്ഥിതിയില്‍. ആനച്ചാലില്‍ നിന്നുമുള്ള റോഡ് ദേശീയപാതയുമായി ചേരുന്ന ജംഗ്ഷന് സമീപമാണ് അപകടക്കെണി. 40 അടിയോളം ഉയരമുള്ള റോഡിന്റെ സംരക്ഷണഭിത്തി അപകട സ്ഥിതിയിലാണ്. സമീപ പ്രദേശങ്ങളില്‍ സംരക്ഷണ വേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അപകട സ്ഥിതി കൂടുതലായ ഈ ഭാഗം ഉപേക്ഷിച്ച നിലയിലാണ്. ഒരു ബസിന് കഷ്ടിച്ചു മാത്രം കടന്നു പോകാനുള്ള വീതിയെ ഇവിടെയുള്ളൂ. ഇറക്കവും, കൊടുംവളവും അപകട സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ടൂറിസ്റ്റ് സീസണാകുന്നതോടെ വാഹനങ്ങളുടെ ആധിക്യവും, അമിത വേഗതയും ഇവിടെ അപകടം ക്ഷണിച്ചു വരുത്തുന്ന സ്ഥിതിയാണ്. രാത്രി കാലങ്ങളിലും മഞ്ഞ് മൂടിയ കാലാവസ്ഥയിലും അപകടം വര്‍ദ്ധിക്കുവാന്‍ ഇടയാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.