ഏഴ് ലിറ്റര്‍ ചാരായവുമായി പ്രതി പിടിയില്‍

Friday 10 February 2017 9:38 pm IST

കുമളി: വീട്ടില്‍ ചാരായം വാറ്റി സൂക്ഷിച്ചിരുന്നയാളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടി. വെള്ളാരംകുന്ന് വടക്കേമുറി വീട്ടില്‍ ഷാജി (ജോസഫ്-49)യാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും 7 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലായിരുന്നു കേസ് പിടികൂടിയത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ വാറ്റ് നടത്തി വന്നിരുന്നതായണ് പ്രതി മൊഴിയില്‍ പറയുന്നത്. മേഖലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ വ്യാപകമാണെന്ന് വിവരത്തെ തുടര്‍ന്ന എക്‌സൈസ് പരിശോധന വ്യാപകമാത്തിയിട്ടുണ്ട്. പരിശോധനയില്‍ ഉദ്യോഗസ്ഥരായ സതീഷ്‌കുമര്‍ ഡി, ജോബി തോമസ്, ഷൈന്‍, സ്‌റ്റെല്ല ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പീരുമേഡ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.