പൊന്‍കുന്നം: തോണിപ്പാറ പ്രദേശത്ത് തുടര്‍ച്ചയായ വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവുമെന്ന് പരാതി. പകലും രാത്രിയിലും ഇടവിട്ട് വൈദ്യുതി തടസമാണ്. ടൗണ്ലൈനുമായി ബന്ധിപ്പിച്ച് പ്രശ്നപരിഹാരം കാണണമെന്ന് ടൗണ്വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി വട്ടപ്പാറ അധ്യക്ഷത വഹിച്ചു. കെ.എ.അബ്ബാസ്, കെ.കെ. നസീര്‍, പി.കെ. സദാശിവന്, ശ്യാംബാബു, എം.ആര്. ഗിരീഷ്, അബ്ദുള്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: