കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റുഡന്റസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓള് കേരളാ ഇന്റര്‍ കോളിജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി ചാമ്പ്യന്മാരായി. ഫൈനലില്‍ അമല്‍ ജ്യോതി രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് (സ്കോര്‍: 25-22, 25-20, 23-25, 23-25, 15-13) പാലാ സെന്റ്. ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിനെ കീഴടക്കിയാണ് ചാമ്പ്യന്മാരായത്.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥി ഷിനു രാജിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച അറ്റാക്കറായി മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്ജിനീറിംഗ് വിദ്യാര്‍ത്ഥി റെന്‍ ചെറിയാനെയും മികച്ച ഡിഫന്‍ഡ് ആയി പാലാ സെന്റ്. ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിലെ റിച്ചിന് കുരുവിളെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് കോളേജ് മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട് ട്രോഫിയും കോളേജ് പ്രിന്‍സിപ്പല്‍ സെഡ്. വി. ളകാപ്പറമ്പില് സെര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കുള്ള ട്രോഫികള്‍ കോട്ടയം ജില്ലാ പഞ്ചായത്തു മെമ്പര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: