ന്യൂനപക്ഷ മോര്‍ച്ച അപലപിച്ചു

Friday 10 February 2017 10:56 pm IST

കുറവിലങ്ങാട് : കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാര്‍ത്ഥി ബിബിന്‍ എബ്രാഹമിനെ യൂത്തുകോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ അക്രമിച്ചതില്‍ ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമം കേരളത്തില്‍ കൂടിവരികയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് തോമസ് കിഴക്കേടം പറഞ്ഞു. മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ബിബിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രിന്‍സ് മാത്യു പോളക്കല്‍, ജില്ലാ സെക്രട്ടറി നെജി ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി വര്‍ഗ്ഗീസ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്‍, നിയോജക മണ്ഡലം സെക്രട്ടറി സി.എം. പവിത്രന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ആര്‍.ഷിജോ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.