കടുത്തുരുത്തി: കോതനല്ലൂരില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. പുലിയംതുരത്തേല് സുരേഷിന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെ അടുക്കള ഭാഗത്തുനിന്നുമാണ് തീ പടര്‍ന്ന് പിടിച്ചത്. സുരേഷിന്റെ അനുജന് ഭിന്നശേഷിയുള്ള സതീഷും ബന്ധു വായ എണ്‍പത് വയസ്സുള്ള ചിന്നമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ മേല്‍ ക്കൂര പൂര്‍ണ്ണമായും കത്തിനശി ച്ചു. കടുത്തുരുത്തിയില്‍നിന്നും എത്തിയ അഗ്നിശമന സേനാവിഭാഗമാണ് തീയണച്ചത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച രാവിലെ അശ്വതി ടി ദാസിന്റെ നേതൃത്വതത്തിലുള്ള സൈന്റിഫിക് പരിശോധനാ സംഘ വും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: