തിരുവനന്തപുരം: നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ദേശവ്യാപകമായി സംഘടിപ്പിക്കുന്ന നാഷണല്‍ ആദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് അദാലത്ത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നീ കോടതി കോംപ്ലക്സുകളിലാണ് അദാലത്തുകള്‍ നടക്കുന്നത്. പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള 49 അദാലത്ത് ബൂത്തുകളിലായി സിവില്‍, ക്രിമിനല്‍, എംഎസിടി, ബാങ്ക് റിക്കവറി, ഫാമിലി, പ്രീ ലിറ്റിഗേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 6800 ല്‍പ്പരം കേസുകള്‍ പരിഗണിക്കുന്നുണ്ട്. രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. അദാലത്തില്‍ പരിഗണിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടവര്‍ അദാലത്തുമായി സഹകരിക്കണമെന്നും പരമാവധി കേസുകള്‍ തീര്‍പ്പാക്കുന്നതിന് സാഹചര്യമുണ്ടാക്കണമെന്നും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ കെ.ഹരിപാല്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: