തിരുവനന്തപുരം: പരമ്പരാഗത സസ്യ ഇനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കുള്ള കേന്ദ്ര പ്ലാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് നേടിയ 17 കര്‍ഷകരെ രാജ് ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ആദരിച്ചു. ഇവരില്‍ വ്യക്തിഗത പുരസ്കാരം നേടിയ പതിമൂന്നു പേരും കാര്‍ഷിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം നേടിയ മൂന്നു പേരും ഉള്‍പ്പെടുന്നു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ പി.രാജേന്ദ്രന്, ഡയറക്ടര്‍ എക്സ്റ്റന്‍ഷന്‍ ഡോ.എസ്റ്റലിറ്റ , ഡയറക്ടര്‍ റിസര്‍ച്ച് ഡോ സാജന്കുര്യന് , രജിസ്ട്രാര്‍ ഡോ ലീനാകുമാരി , ഡോ സി ആര് എല്‍സി , പി ആര് ഒ ബി അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: