വിഴിഞ്ഞം: മലയാളി കോബ്ര ഛത്തീസ്ഗഡില്‍ വെടിയേറ്റ് മരിച്ചു.വെങ്ങാനൂര്‍ പനങ്ങോട് വസന്താലയത്തില്‍ പരേതനായ ചെല്ലയ്യന്റേയും റോസമ്മയുടേയും മകന് ബിജുകുമാര്‍ സി.ആര് (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
ഛത്തീസ്ഗഡിലെ ജഗദല്‍പൂര്‍ സിആര്‍പിഎഫ് ഹെഡ്കോന്സ്റ്റബിളാണ് ബിജുകുമാര്‍. നക്സല്‍ ആക്രമണത്തില്‍, ഗാര്‍ഡ് ഡൂട്ടിയിലായിരുന്ന ബിജുകുമാറിന്റെ കഴുത്തില്‍ വെടിയേറ്റ് മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചവിവരം. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ഭാര്യയുമായി ബിജുകുമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു.
രണ്ട് മണിയോടെ വെടിയേറ്റ് മരിച്ച വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശിയായ ബിജുകുമാര്‍ ഭാര്യയുടെ സ്ഥലമായ വെങ്ങാനൂര്‍ പനങ്ങോട് വീട് വെച്ച് താമസിച്ചു വരികയായിരുന്നു. ഭാര്യസരിത.വി. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന വൈഷ്ണവി ,യു.കെജിയില്‍ പഠിക്കുന്ന വൈഷ്ണവ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: