തിരുവനന്തപുരം: എന്റെ നഗരം സുന്ദര നഗരം പദ്ധതി ഫലപ്രദമായി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 1 മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുന്നതിന് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 20 മുതല്‍ മാര്‍ച്ച് 7 വരെയുള്ള കാലയളവില്‍ തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവയുടെയും അനുബന്ധ യന്ത്രങ്ങളുടെയും ഒരു പ്രദര്‍ശന വിപണനമേള ശ്രീചിത്തിര തിരുനാള്‍ പാര്‍ക്കില്‍ വച്ച് സംഘടിപ്പിക്കും. ഇതിലേക്ക് സംഘാടക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മേയര്‍ വി.കെ.പ്രശാന്ത് ചെയര്‍മാനും, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജനറല്‍ കണ്‍വീനറായും, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്, നഗരസഭാ കക്ഷി നേതാക്കള്‍, നഗരസഭാ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നീ രീതിയില്‍ സംഘാടക സമിതി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: