തിരുവനന്തപുരം: നഗരപ്രദേശത്തുള്ള സ്കൂളുകളില്‍ 12-ാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്കായി വെണ്പാലവട്ടത്തു സമേതിയില്‍ വച്ച് സമ്മര്‍ ഇന്‍ സമേതി എന്ന പേരില്‍ അഞ്ചു ദിവസം വീതമുള്ള സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും, മെയ് 16 മുതല്‍ 20 വരെ എല്‍.പി, യു.പി വിഭാഗം വിദ്യാര്ത്ഥികള്ക്കുണ് സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൃഷി, അലങ്കാരമത്സ്യ കൃഷി, ശ്വാന പരിപാലനം, ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗവും, മൂല്യവര്‍ധിത പാലുല്‍പ്പന്ന നിര്‍മ്മാണം, തേനീച്ച് വളര്‍ത്തല്‍, മൂല്യബോധം, സാംസ്കാരിക പൈതൃകം, പ്രസംഗകല, ടി.വി.പരിപാടി അവതരണം, ക്വിസ് എന്നിവയും മറ്റുവിനോദങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സമ്മര്‍ ഇന്‍ സമേതി എന്ന ക്യാമ്പ്.
1000/- രൂപയാണ് രജിസ്ട്രേഷന് ഫീസ്. അപേക്ഷ ഫോറങ്ങള്‍ 2017 ഫെബ്രുവരി 27 മുതല്‍ തിരുവനന്തപുരം വെണ്‍പാലവട്ടത്തുള്ള സമിതിയുടെ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31 നകം രജിസ്ട്രേഷന് ഫീസ് സഹിതം സമിതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഒരു ബാച്ചില്‍ 30 പേര്‍ക്ക് ആയിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ക്കായി 9400860999, 8547156524 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: