സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളില്‍ തൈപ്പൂയ കാവടി മഹോത്സവം

Friday 10 February 2017 11:15 pm IST

തിരുവനന്തപുരം: ജില്ലയിലെ വിവിധ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളില്‍ തൈപ്പൂയ കാവടി മഹോത്സവം നടന്നു. കേരള ക്ഷേത്രസംരക്ഷണ സമിതി ദേവസ്വത്തിന്‍ കീഴിലുള്ള ക്ഷേത്രമായ ശ്രീകുമാരാരാമം ഇടപ്പഴനി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി മഹോത്സവം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.. കാവടി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ കാവടിനേര്‍ച്ച നടന്നു. തൈപ്പൂയക്കാവടി ഘോഷയാത്ര പാങ്ങോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. ക്ഷേത്ര സന്നിധിയില്‍ വച്ച് കാപ്പുകെട്ടി വ്രതമെടുത്ത് തൈപ്പൂയക്കാവടി, ഭസ്മക്കാവടി, പാല്‍ക്കാവടി, വേല്‍ക്കാവടി എന്നിവ നേര്‍ച്ചയായെടുത്ത് ഘോഷയാത്രയായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.ഘോഷയാത്രയ്ക്കും അഗ്‌നിക്കാവടിക്കും വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. പഞ്ചവാദ്യം, നേയ്യാണ്ടിമേളങ്ങള്‍, ബാന്റ്‌മേളം, ശിങ്കാരിമേളം, തെയ്യം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റ്കൂട്ടി.കാവടി അഭിഷേകത്തിനുശേഷം തൈപ്പൂയക്കാവടി മഹോത്സവം സമാപിച്ചു. ഉള്ളൂര്‍ മേജര്‍ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആയിക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ തൈപ്പൂയ കാവടി ആഘോഷിച്ചു. ഇന്നലെ രാവിലെ 11ന് ഗൗരീശപട്ടം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച കാവടി ഘോഷയാത്ര 10.30ഓടെ ഉള്ളൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി. 300ഓളം പുഷ്പക്കാവടി, 150 പാല്‍കുടം, മൂന്ന് ഗജവീരന്‍മാര്‍, നാല് കുതിരകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് കാവിടി കടന്നുപോയത്. മെഡിക്കല്‍ കോളേജ് മഹാഗണപതി ക്ഷേത്രം, ഉള്ളൂര്‍ ഇളംങ്കാവില്‍ ഭഗവതി ക്ഷേത്രം, ഉള്ളൂര്‍ ഗുരുമന്ദിരം, കൊച്ചുള്ളൂര്‍ ഗുരുദേവ മന്ദിരം, മുത്താരമ്മന്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ പ്രവേശിച്ചതിന് ശേഷമാണ് കാവടി ക്ഷേത്രസന്നിധിയിലെത്തിയത്. തുടര്‍ന്ന് 11.30ഓടെ അഗ്‌നിക്കാവടി നടന്നു. 100ഓളം അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് പേര്‍ക്കാണ് അഗ്‌നിക്കാവടിക്ക് അവസരം ലഭിച്ചത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അഗ്‌നികുണ്ഠത്തില്‍ അഗ്‌നിവിളയാട്ടം നടത്തി. ചാക്ക ബാലസുബ്രഹ്മണ്യസ്വാമിക്ഷത്രത്തിലെ കാവി ഘോഷയാത്ര ഭക്തയാദരപൂര്‍വം കൊണ്ടാടി. എരുത്താവൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷത്രം, പാലയ്ക്കാപ്പറമ്പ് ബാല സുബ്രഹ്മണ്യസ്വാമിക്ഷത്രം എന്നിവിടങ്ങളിലും തൈപ്പൂയ കാവടി ആഘോഷിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.