ഇരിട്ടി: കേരള വനംവന്യജീവി വകുപ്പ് കണ്ണൂര്‍ വനം ഡിവിഷന് കൊട്ടിയൂര്‍ റെയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹോളില്‍ നടന്ന പരിപാടി ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് കെ.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ഇരട്ടി അഗ്നിശമനസേന സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്റര്‍, ഫോറസ്റ്റ് റെയിഞ്ചര്‍ മനോഹരന് കോത്താത്ത്, വിവിധ വന സംരക്ഷണ സേനാ ഭാരവാഹികളായ കെ.ടി.ജോസ്, പത്മനാഭന്, കെ.സജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: