കണ്ണൂര്‍: കണ്മൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കായികമേള മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ മൈതാനത്ത് ആരംഭിച്ചു. കെഎപി കമാണ്ടന്റ് കോറി സഞ്ജയ് കുമാര്‍ ഗുരുഡിന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്മാന് കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പാരലല്‍ കോളേജേ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, യു.നാരായണന്, ടി.വി.രവീന്ദ്രന്, ബിന്ദു സജിത്ത് കുമാര്‍, പി.വി.ഷാജി എന്നിവര്‍ സംസാരിച്ചു. ഇ.കെ.ശ്രീകാന്ത് പ്രതിജ്ഞചൊല്ലിക്കൊടുത്തു. കെഎപി അസി, കമാണ്ടന്റ് ശ്രീരാം സംബന്ധിച്ചു.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 10 സോണുകളില്‍ നിന്നായി 1500ല്‍പ്പരം കായിക പ്രതിഭകളാണ് സര്‍വ്വകലാശാല മേളയില്‍ മാറ്റുരക്കുന്നത്. ഇന്ന് കെഎപി മൈതാനിയില്‍ ഫുട്ബോള്‍ മത്സരവും മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി മൈതാനിയില്‍ ഷട്ടില്‍ മത്സരങ്ങളും നടക്കും. 18, 19 തീയ്യതികളില്‍ ഗവ എഞ്ചിനിയറിങ്ങ് കോളേജില്‍ ക്രിക്കറ്റ് മത്സരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: