ഉല്‍പ്പന്ന വൈവിധ്യവുമായി മാമ്പഴ, കാര്‍ഷിക ഉല്‍പ്പന്ന, തേന്‍, കൈത്തറി വിപണനമേള

Saturday 11 February 2017 5:11 pm IST

കണ്ണൂര്‍: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോര്‍സിസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊളച്ചേരിയില്‍ ആദ്യമായി മാമ്പഴ കാര്‍ഷികോല്‍പ്പന്ന, തേന്‍ കൈത്തറി വിപണനമേള സംഘടിപ്പിക്കുന്നു. 13 ന് രാവിലെ 9 മണിക്ക് മയ്യില്‍ റോഡില്‍, കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ മേള പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പി ഫൗസിയയുടെ അദ്ധ്യക്ഷതയില്‍ പ്രി.കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍ ആദ്യ വില്‍പ്പന നടത്തും. കുറ്റിയാട്ടൂര്‍, പാലക്കാടന്‍ നാടന്‍, മൂവാണ്ടന്‍, കിളിചുണ്ടന്‍, ബങ്കനപ്പള്ളി, സിന്ദൂരം,നീലം ഹുദാദത്ത്, ചക്കരക്കുട്ടി തുടങ്ങി കണ്ടതും കാണാത്തതുമായ കാര്‍ബൈഡോ രാസവസ്തുക്കളോ ഉപയോഗിക്കാതെ തികച്ചും നാടന്‍ രീതിയില്‍ പഴുപ്പിച്ച വ്യത്യസ്ഥതരം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും. കേരള കാര്‍ഷിക സര്‍വ്വകലാശാല ഉത്തരമേഖലാ ഗവേഷണ കേന്ദ്രം, പീലിക്കോടിന്റെ സാങ്കേതിക വിദ്യാസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂണിറ്റുകളുടെ വൈവിധ്യങ്ങളാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ടാവും. ഉപ്പിലിട്ട മാങ്ങയടക്കം, മാങ്ങയുടെ ത ന്നെ 15ല്‍പരം അച്ചാറുകള്‍ കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരി മുളക്, കാരറ്റ്, ബീറ്റ്‌റൂട്ട് ,ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങി 30 ല്‍ പരം അച്ചാറുകളുടെ രുചി വൈവിധ്യം അനുഭവിച്ചറിയാം. ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂണിറ്റുകളുടെ വിവിധ ഇനം ഓര്‍ഗാനിക്ക് സോപ്പുകള്‍ 100% പരിശുദ്ധമായ തേനിന്റെയും മൂല്യ വര്‍ദ്ധിത ഉല്‍പ്പ ന്നങ്ങളായ ജിഞ്ചര്‍ഹണി, ഗാര്‍ലിക് ഹണി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും മേളയിലുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.