കണ്ണൂര്‍: കുളങ്ങളും പൂക്കളും കൊയ്ത്തുത്സവങ്ങളും വരകളില്‍ നിറച്ച് കുരുന്നുകളുടെ വര്ണക്കാഴ്ചകള്. വറ്റുന്ന നീരുറവകളും വറ്റാത്ത പ്രകൃതിഭംഗിയും മുതല്‍ പുഷ്പോത്സവവും കൊയ്ത്ത്കാഴ്ചകളുമെല്ലാം കാന്‍വാസില്‍ നിറഞ്ഞുതുളുമ്പി. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തിയത്. എല്‍പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളിലെ നൂറോളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
മുനിസിപ്പല്‍ ഹൈസ്ക്കൂള് ജൂബിലിഹാളില്‍ നടന്ന പരിപാടി കേരള ചിത്രകലാ പരിഷത് രക്ഷാധികാരി ആര്‍ട്ടിസ്റ്റ് ഗോവിന്ദന് കണ്ണപുരം ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ നാരായണന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് സ്വാഗതവും ജില്ലാ ബ്രൈറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: