പയ്യാവൂര്‍: ഊട്ട് മഹോത്സവം ഇന്ന് മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഊട്ട് ഉത്സവത്തിന് മുന്നോടിയായി ഇന്നലെ ടൗണിലുള്ള പഴശ്ശി ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയെ ബന്ധനസ്ഥയാക്കല് ചടങ്ങ് നടന്നു. പയ്യാവൂരപ്പന്റെ മകളും ഉഗ്രമൂര്‍ത്തിയുമായ പഴശ്ശി ഭഗവതി കൂകിത്തെളിഞ്ഞ പൂവന്കോഴിയേയു, ചോരയും നീരുമുള്ള യുവതികളേയും കണ്ടാല്‍ ചോര കുടിക്കുമെന്നും അതിനാല്‍ ഊട്ടുത്സവം നല്ല രീതിയില്‍ നടത്തുന്നതിനായി പയ്യാവൂരപ്പന്റെ നിര്‍ദ്ദേശപ്രകാരം ഉത്സവം നടക്കുന്ന 13 ദിവസത്തേക്ക് മകളായ പഴശ്ശി ഭഗവതിയെ പഴശ്ശിക്കാവിലെ കാഞ്ഞിരത്തറയില്‍ കെട്ടുകയും ഉല്സവസമാപനം കഴിഞ്ഞ് പിറ്റേ ദിവസം അഴിച്ചുവിടുകയും ചെയ്യും എന്നാണ് ഐതിഹ്യം. അന്നേ ദിവസം പഴശ്ശി ഭഗവതി ക്ഷേത്രത്തില്‍ പഴശ്ശി ഭഗവതിയുടെ കോലം കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: