പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു എന്ന പരാതിയില്‍ സീനിയര്‍ ബിഡിഎസ് വിദ്യാര്‍ത്ഥിക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. എംബിബിഎസ് വിദ്യാര്‍ത്ഥി അബ്ദുള്‍ സമദിനെ റാഗ് ചെയ്തതിന് ബിഡിഎസ് വിദ്യാര്‍ത്ഥി അര്ജ്ജുവിനെതിരെയാണ് കേസെടുത്തത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ 6 ന് മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ കയറിയ അര്ജ്ജുന് അബ്ദുള്‍ സമദിനെ റാഗ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: