എബിവിപി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം

Saturday 11 February 2017 8:12 pm IST

കൂത്തുപറമ്പ്: എബിവിപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം. പുറക്കുളം തള്ളോട് റോഡില്‍ തെരുപ്പറമ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ജിഷ്ണു ചന്ദ്രനെയാണ് കഴിഞ്ഞദിവസം രാത്രി സിപിഎം സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി അക്രമിക്കാന്‍ ശ്രമിച്ചത്. ആയുധങ്ങളുമായി വീട്ടിലെത്തിയ നാലംഗ സംഘം വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും തുറക്കാതിരുന്നപ്പോള്‍ വാളുകളും മറ്റ് ആയുധങ്ങളുമായി വാതിലുകളും ജനലുകളും അക്രമിച്ച് തകര്‍ക്കുകയുമായിരുന്നു. ജിഷ്ണുവിന്റെ അമ്മയെയും സംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയാണ് സംഘം തിരിച്ചുപോയത്. പോലീസിനെ ഫോണ്‍ ചെയ്യുന്നത് മനസ്സിലാക്കിയതോടെ അക്രമിസംഘം സ്ഥലം വിടുകയായിരുന്നു. 2016 ആഗസ്ത് 26 ന് ശ്രീകൃഷ്ണജയന്തി ആഘോഷ ദിവസം ഒരുസംഘം സിപിഎമ്മുകാര്‍ ജിഷ്ണുവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. കൈകാലുകള്‍ തല്ലിച്ചതക്കുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യപ്പെട്ട ജിഷ്ണു ഇപ്പോഴും ചികിത്സയിലാണ്. അക്രമം നടത്തിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി കേസ് അന്വേഷിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.