മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Saturday 11 February 2017 8:10 pm IST

നടുവില്‍: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ നടുവില്‍-പോത്തുകുണ്ട്-കരുവഞ്ചാല്‍ റോഡില്‍ താവുകുന്നിനടുത്താണ് അപകടം നടന്നത്. മലപ്പട്ടം കൊളന്ത സ്വദേശി വലിയ വളപ്പില്‍ പ്രമോദ്(42)ആണ് മരിച്ചത്. പരിക്കേറ്റ മലേഷ്(30), അംബിലാഷ്(28) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേപ്പറമ്പില്‍ നിന്നും ചെങ്കല്ലുമായി ആലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. പരേതനായ കൃഷ്ണന്‍-യശോദ ദമ്പതികളുടെ മകനാണ് പ്രമോദ്. ഭാര്യ: വിനീത. രണ്ട് മക്കളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.