ടി.പി. ചന്ദ്രശേഖരന്‍ വധം; സിപിഎമ്മിണ്റ്റെ രക്ഷകരായി കോണ്‍ഗ്രസ്‌ മാറുന്നു: ബിജെപി

Sunday 20 May 2012 11:04 pm IST

കാസര്‍കോട്‌: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎം ഉന്നതനേതാക്കളെ പ്രതിചേര്‍ക്കാതെ രക്ഷപ്പെടുത്തി കേസ്‌ അട്ടിമറിക്കാന്‍ ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ ആരോപിച്ചു. മധൂറ്‍ പഞ്ചായത്ത്‌ ബിജെപി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി സിപിഐഎമ്മിണ്റ്റെ രക്ഷകരായി കോണ്‍ഗ്രസ്‌ മാറുന്നു. യുവമോര്‍ച്ച നേതാവ്‌ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കേസിലും ഈ അച്ചുതണ്ട്‌ പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ വാന്‍ സ്രാവുകള്‍ രക്ഷപ്പെട്ടത്‌. എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ രക്ഷപ്പെടുത്താനും ചില യുഡിഎഫ്‌ നേതാക്കള്‍ ശ്രമിച്ചു. മുസ്ളിംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയെ പെണ്‍വാണിഭകേസില്‍ നിന്ന്‌ രക്ഷപ്പെടുത്തുക വഴി സിപിഎം പ്രത്യുപകാരം കാട്ടി. കോണ്‍ഗ്രസ്‌-മാര്‍ക്സിസ്റ്റ്‌- ലീഗ്‌ നേതാക്കള്‍ പരസ്പരം ആപല്‍ബാന്ധവരായി മാറുകയാണ്‌. ഈ അച്ചുതണ്ട്‌ കേരളത്തെ തകര്‍ക്കുകയാണ്‌. ജില്ലയിലെ വര്‍ഗ്ഗീയ കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തിലും കോ-മാ-ലി സഖ്യം നിലവിലുണ്ട്‌. മുസ്ളിം ലീഗിണ്റ്റെ വര്‍ഗ്ഗീയ തീവ്രവാദ പ്രവര്‍ത്തനത്തെ വെള്ളപൂശാനാണ്‌ ഇവര്‍ ശ്രമിക്കുന്നതെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു. മധൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ എസ്‌.കുമാര്‍, പി.രമേശ്‌, സുധാമ കുമ്പടാജെ, കെ.ജയാനന്ദ, ചന്ദ്രഹാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശശീധരന്‍ മന്നിപ്പാടി സ്വാഗതവും ഗണേശ്‌ പാറക്കട്ട നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വിട്ടല്‍ ഷെട്ടി (പ്രസിഡണ്ട്‌), ഗണേശ്‌ പാറക്കട്ട (ജന.സെക്രട്ടറി), ശങ്കര ബെളിഗെ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.